Month: നവംബർ 2018

അവന്റെ സാന്നിധ്യം

ഉത്ക്കണ്ഠാകുലനായ പിതാവും അയാളുടെ കൗമാരപ്രായം എത്തിയ മകനും മന്ത്രവാദിക്കു മുന്പാകെ ഇരുന്നു. "എത്ര ദൂരമാണ് നിങ്ങളുടെ മകന് യാത്ര ചെയ്യുന്നത്?" മന്ത്രവാദി ചോദിച്ചു. "വലിയ പട്ടണത്തിലേക്കാണ്" അയാള് മറുപടി പറഞ്ഞു. "കൂടാതെ അവന് കുറേക്കാലത്തേക്കാണ് പോകുന്നത്." ഒരു ഏലസ് പിതാവിന്റെ കൈയില് കൊടുത്തിട്ട് അയാള് പറഞ്ഞു, "അവന് പോകുന്നിടത്തെല്ലാം ഇത് അവനെ സംരക്ഷിക്കും."

ഞാനായിരുന്നു ആ മകന്. എങ്കിലും ആ മന്ത്രവാദിയും ഏലസും എനിക്കുവേണ്ടി ഒന്നും ചെയ്തില്ല. പട്ടണത്തില് വച്ച് ഞാന് യേശുവില് വിശ്വസിച്ചു. ഞാന് ഏലസ് എറിഞ്ഞു കളഞ്ഞിട്ട് ക്രിസ്തുവിനെ മുറുകെപ്പിടിച്ചു. യേശു എന്റെ ജീവിതത്തില് ഉണ്ടായിരുന്നത്, ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് ഉറപ്പ് നല്കി. 

മുപ്പത് വര്ഷങ്ങള്ക്കുശേഷം ഇപ്പോള് വിശ്വാസിയായിത്തീര്ന്ന എന്റെ പിതാവ്, ഞങ്ങള് എന്റെ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന് ധൃതി വച്ചപ്പോള് എന്നോട് പറഞ്ഞു, "നമുക്ക് ആദ്യം പ്രാര്ത്ഥിക്കാം; ദൈവത്തിന്റെ ആത്മാവ് നിന്നോട് കൂടെ പോരുകയും എല്ലായിടത്തും നിന്റെ കൂടെ ഇരിക്കുകയും ചെയ്യും." ദൈവീക സാന്നിദ്ധ്യവും ശക്തിയുമാണ് ഞങ്ങളുടെ ഏക സുരക്ഷ എന്ന് ഞങ്ങള് പഠിച്ചിരുന്നു.

മോശെയും സമാനമായ ഒരു പാഠം പഠിച്ചു. അവന് ദൈവത്തില് നിന്ന് വെല്ലുവിളിയുയര്ത്തുന്ന ഒരു ദൗത്യം ലഭിച്ചു - ഈജിപ്തിലെ ബന്ധനത്തില് നിന്ന് ജനത്തെ വാഗ്ദത്ത ദേശത്തേക്ക് നയിക്കാനുള്ള നിയോഗം (പു

റപ്പാട് 3:10). പക്ഷേ ദൈവം അവനെ ഉറപ്പിച്ചു, "ഞാന് നിന്നോട് കൂടെ ഇരിക്കും" (വാ.12). 

നമ്മുടെ യാത്രയും വെല്ലുവിളികള് ഇല്ലാത്തവയല്ല, പക്ഷേ നമുക്ക് ദൈവസാന്നിദ്ധ്യത്തെപ്പറ്റിയുള്ള ഉറപ്പുണ്ട്. യേശു ശിഷ്യന്മാരോട് പറഞ്ഞതുപോലെ, "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). 

നമുക്ക് ചെയ്യാൻ കഴിയുന്നത്

തന്റെ കിടക്കയില് ഒതുങ്ങിപ്പോയിട്ടും 92 കാരനായ മോറി ബൂഗാര്ട്ട് മിഷിഗണില് ഭവനരഹിതരായവര്ക്കു വേണ്ടി തൊപ്പികള് തുന്നി. പതിനഞ്ചു വര്ഷങ്ങള്കൊണ്ട് അദ്ദേഹം 8,000 തൊപ്പികള് ഉണ്ടാക്കി എന്ന് റിപ്പോര്ട്ടുകള് പറയുന്നു. തന്റെ ആരോഗ്യത്തിലോ പരിമിതിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ മി. ബൂഗാര്ട്ട് തനിക്ക് അപ്പുറത്തേക്കു നോക്കി, മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനും മുകളില് വയ്ക്കേണ്ടതിന് തന്നാല് കഴിയുന്നത് ചെയ്തു. തന്റെ ജോലി തന്നെ സന്തോഷിപ്പിച്ചുവെന്നും അത് തനിക്ക് ഒരു ഉദ്ദേശ്യം നല്കി എന്നും അദ്ദേഹം പ്രഖ്യാപി

ച്ചു. "ഞാന് കര്ത്താവിന്റെ അടുക്കല് പോകുന്നതുവരെ ഇത് ചെയ്യും" അദ്ദേഹം പറഞ്ഞു - അത് ഫെബ്രുവരി 2018 ല് സംഭവിച്ചു. അദ്ദേഹത്തിന്റെ തൊപ്പി ലഭിച്ചവരില് മിക്കവര്ക്കും അദ്ദേഹത്തിന്റെ കഥയോ ഒരു തൊപ്പി നിര്മ്മിക്കാന് വേണ്ടി അദ്ദേഹം എത്രമാത്രം ത്യാഗം ചെയ്തു എന്നോ അറിയില്ലെങ്കിലും സ്നേഹത്തില് സ്ഥിരോത്സാഹം ചെയ്ത മോറിയുടെ ഈ ലളിത പ്രവൃത്തി ഇന്ന് ലോകമെന്മാടും ആളുകളെ പ്രചോദിപ്പിക്കുന്നു. 

നമുക്കും നമ്മുടെ പ്രയാസങ്ങള്ക്ക് അതീതമായി നോക്കാനും മറ്റുള്ളവരെ നമുക്ക് മുമ്പായി വയ്ക്കാനും നമ്മുടെ സ്നേഹവാനും കാരുണ്യവാനുമായ രാക്ഷനായ യേശുക്രിസ്തുവിനെ അനുകരിക്കാനും കഴിയും (ഫിലിപ്പിയര് 2:1-5). ദൈവം ജഡത്തില് - രാജാധിരാജാവ് ആയവന് - കലര്പ്പില്ലാത്ത താഴ്മയോടെ "ദാസരൂപം" എടുത്തു (വാ. 6-7). തന്റെ ജീവിതം നല്കിക്കൊണ്ട് - പരമമായ ത്യാഗം - അവന് ക്രൂശില് നമ്മുടെ സ്ഥാനം ഏറ്റെടുത്തു (വാ. 8). പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി യേശു നമുക്ക് വേണ്ടി സകലവും തന്നു (വാ.9-11). 

യേശുവിന്റെ വിശ്വാസികള് എന്ന നിലയ്ക്ക് കാരുണ്യ പ്രവൃത്തികളിലൂടെ മറ്റുള്ളവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കുക എന്നത് നമ്മുടെ ഭാഗ്യാവകാശമാണ്. നമുക്ക് നല്കാന് അധികം ഒന്നുമില്ല എന്ന് തോന്നിയാലും ദാസ്യത്വത്തിന്റെ മനോഭാവം നമുക്ക് ഏറ്റെടുക്കാം. നമ്മളാല് കഴിയുന്നത് ചെയ്തുകൊണ്ട് മനുഷ്യരുടെ ജീവിതത്തില് ഒരു മാറ്റംകൊണ്ടുവരാന് നമുക്ക് ഉത്സാഹപൂര്വ്വം അവസരങ്ങള് അന്വേഷിക്കാം. 

Contact Us

[contact-form-7 id="261247" title="Feedback"]

<< PREVIOUS    NEXT >> 

 

MA Reading Plan Day 5

ഭയത്തില്‍ നിന്നും സ്വതന്ത്രര്‍

വായിക്കുകസങ്കീര്‍ത്തനങ്ങള്‍ 34:1 - 10

'ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്‍റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു.' - സങ്കീ. 34:4.

 

അനുവാദം കൂടാതെയാണ് ഭയം എന്‍റെ ഹൃദയത്തിലേക്ക് നുഴഞ്ഞു കയറുന്നത്. നിസ്സഹായതയുടെയും നിരാശയുടെയും ഒരു ചിത്രം അത് വരച്ചിടുന്നു. അത് എന്‍റെ സമാധാനവും ശ്രദ്ധയും അപഹരിക്കുന്നു. എന്തിനെയാണ് ഞാന്‍ ഭയപ്പെടുന്നത്? എന്‍റെ കുടുംബത്തിന്‍റെ സുരക്ഷിതത്വത്തെപ്പറ്റിയും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെപ്പറ്റിയും എനിക്ക് ആശങ്കയുണ്ട്. ഒരു ജോലി നഷ്ടപ്പെടുമ്പോഴോ ബന്ധം തകരുമ്പോഴോ ഞാന്‍ പരിഭ്രാന്തനാകുന്നു. ഭയം എന്‍റെ ശ്രദ്ധയെ ഉള്ളിലേക്ക് തിരിക്കുകയും ചിലപ്പോഴൊക്കെ…

MA Reading Plan Day 4

"നീ പ്രാര്‍ത്ഥിച്ചതുകൊണ്ട്"

വായിക്കുക: യെശയ്യാവ് 37:9 - 22, 33

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ
ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്.
- ഫിലിപ്പിയര്‍ 4:6

 

നിങ്ങളുടെ ആധികളെ നിങ്ങള്‍ എന്ത് ചെയ്യും? അതിനെ ഉള്ളിലൊതുക്കുമോ, അതോ മുകളിലേക്കുയര്‍ത്തുമോ?

ക്രൂരനായ അശ്ശൂര്‍രാജാവായ സന്‍ഹേരിബ് യെരുശലേമിനെ നശിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ യെഹൂദയുടെ അവസ്ഥയും താന്‍ കീഴടക്കിയ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയില്ല എന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശംഹിസ്കീയാരാജാവിന് അയച്ചു. ഹിസ്കീയാവ് ഈ എഴുത്തു യെരുശലേം ദേവാലയത്തില്‍ കൊണ്ടു പോയി "യഹോവയുടെ സന്നിധിയില്‍ അത് വിടര്‍ത്തി" (യെശ. 37:14). എന്നിട്ട് അവന്‍…

MA Reading Plan Day 3

നാളെയെ വരെ കാണുക

വായിക്കുക: 2 കൊരിന്ത്യര്‍ 5:1 - 9

'കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്' - 2 കൊരിന്ത്യര്‍ 5:7

 

മേ.ഘങ്ങളില്ലാത്ത നീലാകാശത്തെ നോക്കാന്‍ എനിക്കിഷ്ടമാണ്. നമു.ക്കാസ്വദിക്കാനായി നമ്മുടെ മഹാനായ സ്രഷ്ടാവ് നിര്‍മ്മിച്ചു നല്‍കിയ അവന്‍റെ മഹല്‍സൃഷ്ടിയുടെ മനോഹരമായ ഭാഗമാണ് ആകാശം. ഈ കാഴ്ചയെ വൈമാനികര്‍ എത്രയധികം ഇഷ്ടപ്പെടുന്നു എന്നു സങ്കല്‍പ്പിക്കുക. പറക്കലിന് അനുയോജ്യമായ ആകാശത്തെ വിവരിക്കാന്‍ നിരവധി വൈമാനിക പദങ്ങള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ എനിക്കിഷ്ടപ്പെട്ട ഒന്ന്, "നിങ്ങള്‍ക്ക് നാളെയെ വരെ കാണാന്‍ കഴിയും" എന്നതാണ്.

"നാളെയെ കാണുന്നത്" നമ്മുടെ കാഴ്ചയ്ക്കപ്പുറത്താണ്. ഇന്നു ജീവിതം നമ്മെ…

MA Reading Plan Day 2

നിങ്ങളുടെ ഭാരങ്ങള്‍ താഴെ വയ്ക്കുക

വായിക്കുക: മത്തായി 11:25 - 30

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.- മത്തായി 11:28

 

ഒരു കര്‍ഷകന്‍ തന്‍റെ കാളവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സ്ത്രീ ഭാരിച്ച ചുമടും വഹിച്ച് നീങ്ങുന്നത് കണ്ടു. അയാള്‍ വണ്ടി നിര്‍ത്തിയിട്ട് അവരോട് കയറിക്കൊള്ളാന്‍ പറഞ്ഞു. സ്ത്രീ നന്ദി പ്രകടിപ്പിച്ച ശേഷം കാളവണ്ടിയുടെ പിന്നില്‍ കയറി.

ഒരു നിമിഷത്തിന് ശേഷം കര്‍ഷകന്‍ ഒരു വിചിത്രമായ കാര്യം ശ്രദ്ധിച്ചു: വണ്ടിയില്‍ ആയിരുന്നിട്ടും ആ സ്ത്രീ തന്‍റെ ഭാരിച്ച ചുമട് തലയില്‍…